കൊച്ചി: ഒകുലോപ്ലാസ്റ്റിക് അസോസിയേഷന് ഓഫ് ഇന്ത്യയുടെ 36-ാം വാര്‍ഷിക സമ്മേളനം (ഒ പി. എ ഐ 2026) ഏപ്രില്‍ 24 മുതല്‍ 26 വരെ കലൂരിലെ ഹോട്ടൽ ഗോകുലം പാര്‍ക്കില്‍ നടക്കും.
കണ്ണിനെയും അതിനോട് ചേര്‍ന്ന ഉപരിതല ഭാഗങ്ങളെയും പുനര്‍നിര്‍മ്മിക്കുകയും രൂപസൗന്ദര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒകുലോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയാ ശാഖയിലെ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനമാണിത്.
ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടാണ് കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ പിന്തുണയോടെ സമ്മേളനം സംഘടിപ്പിക്കുന്നത്.
രാജ്യത്തെ പ്രമുഖ നേത്ര ശസ്ത്രക്രിയ വിദഗ്ധരും, പിജി വിദ്യാര്‍ഥികളും ഉള്‍പ്പെടെ 400-ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. ......
ദോഹ: അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രമുഖ ഊർജ്ജ കമ്പനിയായ ഷെൽ (Shell plc) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വേൽ സവാനുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ ലുസൈൽ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
ഖത്തറും ഷെല്ലും തമ്മിലുള്ള നിലവിലുള്ള സഹകരണത്തെക്കുറിച്ചും അത് കൂടുതൽ വികസിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. ......
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയും തമ്മിൽ അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തി. സിറിയൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രധാന സന്ദർശനങ്ങളിലൊന്നായിരുന്നു ഇത്. ......
ദോഹ: 2026-ലെ (ഹിജ്റ 1447) ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്ന തീർത്ഥാടകർ പാലിക്കേണ്ട വാക്സിനേഷൻ നിർദ്ദേശങ്ങൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. തീർത്ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നിർദ്ദേശങ്ങൾ.എല്ലാ ഹജ്ജ് തീർത്ഥാടകരും നിർബന്ധമായും 'ക്വാഡ്രിവാലന്റ് മെനിംഗോകോക്കൽ' വാക്സിൻ സ്വീകരിച്ചിരിക്കണം.65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ (ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ) എന്നിവർക്ക് കോവിഡ് വാക്സിൻ നിർബന്ധമാണ്. ......
വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുമെങ്കിലും വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ......
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കൾ തങ്ങളുടെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ......
നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.......
കോഴിക്കോട് തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പോലീസ് അതിക്രമം നടത്തിയെന്ന് ആക്ഷേപം .
പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പോലീസ് പരിശോധന നടത്തിയെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തിരുവെള്ളൂർ സിദ്ദീഖിന്റെ വീട്ടിലായിരുന്നു പരിശോധന. ......
കാഠ്മണ്ഡു: നേപ്പാളിൽ വലിയ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പുതിയ സർക്കാർ തുടക്കത്തിൽ തന്നെ നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. 35 കാരനായ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നയിക്കുന്ന ഭരണകൂടം അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് തന്നെ രണ്ടു മന്ത്രിമാരാണ് രാജിവെക്കേണ്ടി വന്നത്. ......
തൃശൂര്‍ പൂരം എല്ലാ ആചാരങ്ങളോടെയും നടത്താന്‍ സംഘാടകരായ തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം
ഇന്നലെ രാത്രിചേര്‍ന്ന യോഗങ്ങളില്‍ ഇക്കാര്യം അംഗീകരിച്ചു.
ഇക്കാര്യം ഇന്നു ചേരുന്ന സര്‍ക്കാരിന്റേയും ദേവസ്വങ്ങളുടേയും സംയുക്ത യോഗം ചര്‍ച്ച ചെയ്തശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കലക്ടറേറ്റില്‍ രാവിലെ പത്തരയ്ക്കാണ് യോഗം.
കുടമാറ്റവും ഇലഞ്ഞിത്തറമേളവും അടക്കമുള്ള ആചാരങ്ങളോടെ പൂരം നടത്താനാണ് പാറമേക്കാവ് ആഘോഷക്കമ്മിറ്റിയുടെ തീരുമാനം.
2006ല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. കൊവിഡ് കാലത്തും വെടിക്കെട്ട് നടത്തിയിരുന്നില്ല.ആചാരപരമായി പൂരം നടത്തണമെന്നാണ് ദേവസ്വം കമ്മിറ്റിയുടെ വികാരമെന്ന് പാറമേക്കാവ് സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. ......